
ദോഹ: കുട്ടികളുടെ മാനസികവും ശാരീരികവും സർഗ്ഗാത്മകവുമായ കഴിവുകൾ വളർത്തുന്നതിനായി ICF ഖത്തർ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച 'ബ്രെയിൻ ജിം' വേനൽകാല ക്യാമ്പ് സമാപിച്ചു. റയ്യാനിലെ ഷർബോൺ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ മൂല്യവും ഭാവി സ്വപ്നങ്ങളെ ആത്മവിശ്വാസത്തോടെ പിന്തുടരേണ്ട രീതികളും വിശദീകരിച്ച് പ്രസന്റേഷൻ വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ICF ഖത്തർ നാഷണൽ പ്രസിഡന്റ് അഹ്മദ് സഖാഫി നിർവ്വഹിച്ചു.
ഭക്ഷണത്തോടുള്ള ശരിയായ സമീപനം, കുട്ടികളുടെ ശ്രദ്ധയും ചിന്താശേഷിയും അളക്കുന്ന 'സ്കിൽ ഡെവലപ്മെന്റ് ടെസ്റ്റ്', വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.
സർഗ്ഗാത്മകത വളർത്തുന്ന മൈൻഡ് ഗെയിമുകളും ടീം വർക്ക് ഉറപ്പുവരുത്തുന്ന കായിക വിനോദങ്ങളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
സമാപന സംഗമത്തിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു
വിവിധ സെഷനുകൾക്ക് ഡോ. ഹമീദ് , മൻസൂർ നാക്കോല,
സുബൈർ നിസാമി, നിസാർ സഖാഫി, സുഹൈൽ കുറ്റ്യാടി നേതൃത്വം നൽകി.











